രാജ്യത്ത് കൊവിഡ് കേസ് കുറയുന്നു
Tuesday 17 June 2025 1:21 AM IST
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. 119 കേസുകളാണ് കുറഞ്ഞത്. നിലവിൽ ആകെ 7,264 കൊവിഡ് രോഗബാധിതരാണ് രാജ്യത്തുള്ളത്. അതേസമയം,24 മണിക്കൂറിനിടെ 11 കൊവിഡ് മരണം കൂടി. ഇതിൽ ഏഴെണ്ണം കേരളത്തിൽ. മദ്ധ്യപ്രദേശ്,മഹാരാഷ്ട്ര,ഛത്തീസ്ഗഢ്,ഡൽഹി എന്നിവിടങ്ങളിൽ ഓരോന്നും സ്ഥിരീകരിച്ചു. കേരളത്തിൽ രോഗികൾ 1,920ആയി കുറഞ്ഞു.