പ്രഭാസ് നായകനായ 'രാജാസാബ് എന്ന ചിത്രത്തിന്റെ വിസ്മയിപ്പിക്കുന്ന ടീസർ പുറത്ത്. ഹൊറർ-ഫാന്റസി ചിത്രമായ രാജാസാബിൽ ഭയം നിറയ്ക്കുന്ന നിരവധി ദൃശ്യങ്ങളുമായാണ് ടീസർ.മികച്ച ഗ്രാഫിക്സും ശബ്ദലേഖനവുമാണ് പ്രത്യേകത. പ്രഭാസ് വ്യത്യസ്തമായ രണ്ട് ലുക്കിൽ ടീസറിൽ എത്തുന്നു. അതിരറ്റ ഊർജ്ജവും ആകർഷണീയതുമായ ഒരു ലുക്കും, മറ്റൊന്ന് ഇരുണ്ടതും നിഗൂഢവുമായ പേടിപ്പിക്കുന്ന വേഷപ്പകർച്ചയുമാണ്. സംഗീത മാന്ത്രികൻ തമൻ എസ്, ഒരുക്കിയ ത്രസിപ്പിക്കുന്നതും ചങ്കിൽ തറയ്ക്കുന്നതുമായ ഈണം ചിത്രത്തിന്റെ ടോട്ടൽ മൂഡ് തന്നെ പ്രേക്ഷകരിലേക്ക് പകരുന്നതാണ്. മാരുതി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മാളവിക മോഹനനാണ് നായിക. നിധി അഗർവാൾ, റിദ്ധി സിദ്ധകുമാർ, സഞ്ജയ് ദത്ത്, സമുദ്ര ക്കനി, സറീന വഹാബ് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ഡിസംബർ 5ന് റിലീസ് ചെയ്യും.പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മാണം. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു,
ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.