കോലത്തുകരയിൽ കെ.എസ്.ശിവരാജന്റെ പ്രഭാഷണം MUST
Tuesday 17 June 2025 2:53 AM IST
കുളത്തൂർ: കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ ഈ മാസത്തെ ചതയ ദിന പൂജകൾ ഇന്ന് നടക്കും. രാവിലെ വിശേഷാൽ ചടങ്ങുകൾക്കും ഗുരുപൂജകൾക്കും ശേഷം സമൂഹ പ്രാർത്ഥനയും 10ന് ' പരബ്രഹ്മമൂർത്തിയായ ഗുരു ' എന്ന വിഷയത്തിൽ കെ.എസ്.ശിവരാജന്റെ പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര സമാജം സെക്രട്ടറി എസ്.സതീഷ് ബാബു അറിയിച്ചു.