സ്കൂളിന് ബസ് കൈമാറി
Tuesday 17 June 2025 1:15 AM IST
ആലപ്പുഴ: എച്ച്.സലാം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിലുൾപ്പെടുത്തി 19ലക്ഷം രൂപ ചെലവിൽ വാങ്ങിയ സ്കൂൾ ബസ് കൈമാറി. കളർകോട് ഗവ. എൽ. പി സ്കൂളിന് അനുവദിച്ച ബസിന്റെ ഫ്ലാഗ് ഓഫ് നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു. നാൽപ്പത് സീറ്റുള്ള ബസാണ് നൽകിയത്. സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ എസ്.എം.സി വൈസ് ചെയർമാൻ എം. പ്രകാശ് അദ്ധ്യക്ഷനായി. എ.ഇ.ഒ എം.കെ.ശോഭന, കൗൺസിലർ ഹരികൃഷ്ണൻ, പ്രഥമാദ്ധ്യാപിക പി.പി.ശാലിനി, സീനിയർ അസിസ്റ്റന്റ് സി.എസ് അനിതമ്മ എന്നിവർ സംസാരിച്ചു.