സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ പ്രതിഷേധിച്ചു

Tuesday 17 June 2025 1:22 AM IST

ആലപ്പുഴ: പെൻഷൻ ഗുണഭോക്താക്കളെ അപമാനിച്ച കെ.സി. വേണുഗോപാൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനവും യോഗവും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സിംഗിൾ വുമൺ വെൽഫയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മഞ്ചുഷാ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് വിജയശ്രീ, മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. പ്രഭാമധു, ശ്രീലത തമ്പി, ഷീബ, വിജി അനിൽകുമാർ, ഗീത ഗോപൻ, സുശീല ബാബു എന്നിവർ സംസാരിച്ചു.