വായനാപക്ഷാചരണം ഉദ്ഘാടനം 19 ന്
Tuesday 17 June 2025 12:00 AM IST
തൃശൂർ: സംസ്ഥാന ലൈബ്രററി കൗൺസിൽ സംഘടിപ്പിക്കുന്ന വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനം 19 ന് രാവിലെ 10.30ന് ടൗൺ ഹാളിൽ മന്ത്രി ആർ.ബിന്ദു നിർവഹിക്കും. ഡോ.സുനിൽ പി. ഇളയിടം, അശോകൻ ചരുവിൽ എന്നിവർ പ്രഭാഷണം നടത്തും. ടി.കെ.വാസു, പി.എൻ.പണിക്കർ അനുസ്മരണവും ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ വായനാദിന സന്ദേശവും നൽകും. രാവിലെ 9.30ന് പാറമേക്കാവ് ജംഗ്ഷൻ മുതൽ ടൗൺ ഹാൾവരെ സാംസ്‌കാരിക ഘോഷയാത്ര നടക്കും. ടൗൺ ഹാളിൽ കലാമണ്ഡലം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന 'തുടി' സംഗീത നൃത്ത ശിൽപവും അരങ്ങേറും. വ്യാഴം മുതൽ ജൂലൈ ഏഴ് വരെ പരിപാടികൾ സംഘടിപ്പിക്കും. വായന വളർത്തുക എന്ന സന്ദേശവുമായി മൂന്നു ലക്ഷം വീടുകളിലേക്ക് പുസ്തകം എത്തിക്കും. വാർത്താസമ്മേളനത്തിൽ മുരളി പെരുനെല്ലി, വി.കെ.ഹാരിഫാബി, കെ.എൻ. ഭരതൻ, പി.തങ്കം എന്നിവർ പങ്കെടുത്തു.