ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് 23ന്

Tuesday 17 June 2025 12:24 AM IST

ആലപ്പുഴ: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ കരട് നിയോജകമണ്ഡല നിർദ്ദേശങ്ങളിന്മേൽ ലഭ്യമായ ആക്ഷേപങ്ങൾ തീർപ്പാക്കുന്നതിനായി 23ന് രാവിലെ 9.30 മുതൽ 10.30 വരെ എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ പബ്ലിക് ഹിയറിംഗ് നടത്തും. കരട് വാർഡ് വിഭജന നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് നിശ്ചിത സമയപരിധിക്കുള്ളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ, സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷനോ ആക്ഷേപങ്ങൾ സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവാദമുള്ളു. മാസ് പെറ്റിഷൻ സമർപ്പിച്ചവരിൽ നിന്നും ഒരാളെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.