"ആശ്രയകേന്ദ്രം " തുറന്നു

Tuesday 17 June 2025 1:24 AM IST

ഹരിപ്പാട് : സേവാഭാരതി ഹരിപ്പാട് യൂണിറ്റിന്റെ സേവന കേന്ദ്രം "ആശ്രയകേന്ദ്രം " എന്ന പേരിൽ ഹരിപ്പാട് പിലാപ്പുഴ കാർത്തിക ടൂട്ടോറിയൽ കോളേജിന് എതിർ വശം തുറന്നു. ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.സാം ജോസ് അദ്ധ്യക്ഷനായി.ആർ എസ് എസ് ജില്ലാ സഹകാര്യവാഹ് വി.കെ പ്രസന്നൻ സേവാ സന്ദേശം നൽകി. സലിം ഗോപാലകൃഷ്ണൻ,ഗണേശ്‌ പാളയത്തിൽ, ശ്രീജിത്ത്, എസ് . ബാലകൃഷ്ണൻ, ജി. മുരുകൻ, സുരേഷ് ഭവാനി എന്നിവർ. സംസാരിച്ചു. എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥിക്കള അനുമോദിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എല്ലാ ക്ഷേമ പദ്ധതികളും അറിയുന്നതിനും അപേക്ഷിക്കുന്നതിനും സേവനം സൗജന്യമായിരിക്കും.