ജാതി സെൻസസിനെ എതിർക്കുന്നതെന്തിന്
Tuesday 17 June 2025 12:00 AM IST
തൃശൂർ: ജാതി സെൻസസിനെ എൻ.എസ്.എസും കത്തോലിക്കാ കോൺഗ്രസും എതിർക്കുന്നതെന്തിനെന്ന് അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന ഭാരവാഹി യോഗം. അധികാരം, വിഭവവിതരണം എന്നിവിടങ്ങളിൽ യാതൊരു പ്രാതിനിധ്യവുമില്ലാത്ത എഴുത്തച്ഛൻ സമുദായം ഉൾപ്പെടെയുള്ളവർക്ക് ആനുപാതിക പങ്കാളിത്തം ഉറപ്പാക്കുമ്പോൾ മുന്നാക്ക സമുദായങ്ങൾ വിറളി പിടിക്കുകയാണെന്നും യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ. സുരേഷ് അദ്ധ്യക്ഷനായി. പ്രൊഫ. ടി.ബി. വിജയകുമാർ, കെ.ജി. അരവിന്ദാക്ഷൻ, എം.എ. കൃഷ്ണനുണ്ണി, പി.യു. ചന്ദ്രശേഖരൻ, പി. ഗുരുവായൂരപ്പൻ, രാജൻ പി.എസ് മുളങ്കുന്നത്തുകാവ്, കെ.കെ. ജയറാം, ശശീധരൻ പുതുശ്ശേരി, ഉണ്ണിക്കൃഷ്ണൻ വല്ലങ്ങി, അഡ്വ. എൻ. സന്തോഷ്, പി.എസ്. ജയഗോപാൽ, ടി.ജി. ചന്ദ്രകുമാർ, ഗോപിനാഥൻ ചേറൂർ, ശശീന്ദ്രൻ എറാട്ട്, സി എൻ. സജീവൻ,അനിൽ സാമ്രാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.