മത്സ്യത്തൊഴിലാളി സംഗമം

Tuesday 17 June 2025 12:00 AM IST

കൊടുങ്ങല്ലൂർ: കപ്പൽ അപകടത്തെക്കുറിച്ച് സമഗ്ര അന്വേഷണവും മത്സ്യത്തൊഴിലാളികൾക്ക് ന്യായമായ സാമ്പത്തിക സഹായവും ദുഷ്പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ എടവിലങ്ങ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി സംഗമം നടത്തി. സംഗമംഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ മണ്ഡലം സെക്രട്ടറി രവി അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഷിഹാബ് കാവുങ്ങൽ,സി.പി.ഐ എടവിലങ്ങ് ലോക്കൽ സെക്രട്ടറി പി.എ. താജൂദീൻ, എടവിലങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് കോരുചാലിൽ, മണികണ്ഠൻ, എ.ഐ.ടി.യു.സി എടവിലങ്ങ് പഞ്ചായത്ത് സെക്രട്ടറി സുരേഷ് കോരു ചാലിൽ എന്നിവർ സംസാരിച്ചു.