പ്രതിഷേധ കൂട്ടായ്മ
Tuesday 17 June 2025 12:00 AM IST
തൃശൂർ: ക്ഷേമ പെൻഷൻ കൈക്കൂലിയാണെന്നും പെൻഷൻ കൈപ്പറ്റുന്നവരെ കൈക്കൂലിക്കാരെന്നും കോൺഗ്രസ് നേതാക്കൾ വിളിച്ചതിനെതിരെ ഡിഫറന്റലി ഏബിൾഡ് പേഴ്‌സൺസ് വെൽഫയർ ഫെഡറേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധം. പ്രതിഷേധ കൂട്ടായ്മ ബാലാജി ഉദ്ഘാടനം ചെയ്തു. തൃശൂർ തെക്കെ ഗോപുര നടയിൽ 'കൈക്കൂലിയല്ല കോൺഗ്രസേ, ക്ഷേമ പെൻഷൻ അന്നവും മരുന്നും എന്ന മുദ്രാവാക്യവുമായി നടന്ന കൂട്ടായ്മയിൽ ഭിന്നശേഷിക്കാരും രക്ഷാകർത്താക്കളും പങ്കെടുത്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഒ.എസ്. റഷീദ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.എ. മണികണ്ഠൻ, കമല ജയപ്രകാശ്, കെ. ബാലചന്ദ്രൻ, സുധീഷ് ചന്ദ്രൻ, റീമ ഹമീദ്, വി.എം. സുലൈമാൻ, പി.എസ്. സുധീപ്, രഘു കുമാർ മധുരക്കാരൻ, പി.എസ്. അഷയ്, കെ.ഡി. ജോഷി എന്നിവർ സംസാരിച്ചു.