പിരിച്ചുവിട്ടത് അന്വേഷിക്കണം
Tuesday 17 June 2025 1:24 AM IST
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ക്ലീനിംഗ് വിഭാഗം തൊഴിലാളികളെ പിരിച്ചുവിട്ട നടപടി അന്വേഷിക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെട്ടു. മഴക്കാല രോഗങ്ങളോടൊപ്പം കൊവിഡ് കേസുകളും റിപ്പോർട്ടു ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുമ്പോൾ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട നടപടി ന്യായീകരിക്കാൻ കഴിയില്ല. രാഷട്രീയ നിയമനം നടത്തുന്നതിന് വേണ്ടിയാണ് ബോധപൂർവം തൊഴിലാളികളെ പിരിച്ചുവിട്ടതെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു. ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. വിദ്യാധരൻ, ബി. വിശ്വരൂപൻ, പ്രസാദ് അത്തിത്തറ, രവിചന്ദ്രൻ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു.