വിദ്യാർത്ഥികൾക്ക് അനുമോദനം

Tuesday 17 June 2025 2:49 AM IST

കുട്ടനാട് : ഊരുക്കരി ഗ്രാമസേവ സമിതിയുടെ നേതൃത്വത്തിൽ ഊരുക്കരി പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ് കൂനങ്കര ശബരി ശരണാശ്രമം സെക്രട്ടറി വി.എൻ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.വിജയകുമാർ അദ്ധ്യക്ഷനായി.

ഉന്നതവിജയം നേടിയ മീരാ ചന്ദ്രൻ, അനുശ്രീ പ്രമോദ്, ദേവരാജ് , അമൃത എം.കുമാർ, സാന്ദ്രാ സത്യൻ എന്നിവരെയാണ് അനുമോദിച്ചത്.ടി. കെ.അരവിന്ദാക്ഷൻ, കിടങ്ങറ ഹയർസെക്കൻഡറി സ്ക്കൂൾ റിട്ട. പ്രിൻസിപ്പൽജയലക്ഷ്മി, ശോഭനകുമാരി, സേതുനാരായണനുണ്ണി എന്നിവർ പ്രസംഗിച്ചു.എം. ഡി. രാമഭദ്രൻ സ്വാഗതവും ബാലകൃഷ്ണൻ പരുത്തിക്കാട് നന്ദിയും പറഞ്ഞു