പ്രതിഷേധവുമായി കോൺഗ്രസ്

Tuesday 17 June 2025 1:49 AM IST

അമ്പലപ്പുഴ : പുറക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറക്കാട് വിവിധ വാർഡുകളിൽ കുടിവെള്ളം ഇല്ലാത്തതിൽ പ്രതിഷേധിച്ച് പുറക്കാട് പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് പി. കെ. മോഹനൻ നേതൃത്വം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി എസ്. സുബാഹു സമരം ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ.സനൽകുമാർ ,ടി .എ.ഹമീദ് ,എം.വി.രഘു, എസ് .കെ .രാജേന്ദ്രൻ ,ഷിബു മാവുങ്കൽ , ഉണ്ണിക്കൃഷ്ണൻ ,നിധിൻ രാജേന്ദ്രൻ , റഹ്മത്ത് ഹാമിദ് , സുജാ തങ്കക്കുട്ടൻ ,സുലേഖ, ബാബു ,കുഞ്ഞുമോൻ ,ഷാഹിദ പുറക്കാട് ഉഷാ ബാബു , കാനം പള്ളി ഗോപാലകൃഷ്ണൻ ,സുധീഷ്, ഉദയകുമാർ, വിഷ്ണു ഉപേന്ദ്രൻ, മുരുകദാസ് തുടങ്ങിയവർ പ്രസംഗിച്ചു.