ബോധവത്കരണ സെമിനാർ

Tuesday 17 June 2025 2:49 AM IST

മുഹമ്മ: മുഹമ്മ ചാരമംഗലം വടക്ക് 4413-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും, രക്ഷിക്കാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി. കരയോഗം പ്രസിഡന്റ് എൻ. സതീശ് ബാബു ഉദ്ഘാടനം ചെയ്തു. വി.ടി.ചന്ദ്രസേനൻ അദ്ധ്യക്ഷനായി മുഹമ്മസി.ഐ എം. ലൈസാദ് മുഹമ്മദ് ലഹരിക്കെതിരെ ക്ലാസ്സെടുത്തു. വനിതാ സമാജം പ്രസിഡന്റ് ജി.രാജലക്ഷ്മി പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി. ശിവാനന്ദക്കുറുപ്പ് , കെ.ഹരിലാൽ, ടി.ജയൻ, സി.എൻ.ഗോപകുമാർ, ബീന കുറുപ്പ്, ടി.ധനുഷ. ടി. മനോജ്, രമ ശ്രീകുമാർ, എസ്.മിനി എന്നിവർ സംസാരിച്ചു .സെക്രട്ടറി കെ.പി.തുളസീദാസ് സ്വാഗതവും വിജയ നിർമ്മല നന്ദിയും പറഞ്ഞു