ആക്രമണം അതിരൂക്ഷം;​ ബങ്കറിലൊളിച്ച് ഖമനേയി,​ ഇറാന്റെ ഇന്റലിജൻസ് മേധാവിയെ വധിച്ചു

Tuesday 17 June 2025 12:12 AM IST

ടെൽ അവീവ്: ഇറാൻ- ഇസ്രയേൽ ആക്രമണം കൂടുതൽ രൂക്ഷമാകെ, ഇരുപക്ഷത്തും മരണ സംഖ്യ ഉയരുന്നു. ആക്രമണമാരംഭിച്ച വെള്ളിയാഴ്ചയ്ക്കു ശേഷം 224 പേർ കൊല്ലപ്പെട്ടെന്ന് ഇറാനും 24 മരണം ഇസ്രയേലും സ്ഥിരീകരിച്ചു.

ഇറാന്റെ ഉന്നതരെ തേടിപ്പിടിച്ച് വകവരുത്തുകയാണ് ഇസ്രയേൽ. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കുടുംബവുമായി ഭൂഗർഭ ബങ്കറിൽ ഒളിച്ചു. ടെഹ്റാന്റെ വടക്കുകിഴക്കൻ മേഖലയായ ലാവിസാനിലാണ് ഖമനേയി ഉള്ളതെന്നാണ് വിവരം.

വെള്ളിയാഴ്ച തന്നെ ഖമനേയിയെ വധിക്കാൻ ഇസ്രയേലിന് പദ്ധതിയുണ്ടായിരുന്നെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർത്തു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ഇന്റലിജൻസ് തലവൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസേമി ഇന്നലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഖുദ്‌സ് ഫോഴ്സ് (റെവല്യൂഷണറി ഗാർഡിന്റെ വിദേശ വിഭാഗം) ഇന്റലിജൻസ് തലവൻ മൊഹ്സീൻ ബക്രി, ഉപതലവൻ അബ്ദുൾ ഫസൽ നിഖോയ് എന്നിവരും കൊല്ലപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിലും ആണവായുധ ഗവേഷണം നടത്തുന്ന പാർചിൻ സൈനിക കേന്ദ്രത്തിലും ബോംബിട്ടു. ടെഹ്റാനിൽ അഞ്ച് കാർ ബോംബുകളും പൊട്ടിത്തെറിച്ചു.

ടെഹ്‌റാന്റെ ആകാശം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആക്രമണം കടുപ്പിക്കുമെന്നും ജനം ടെഹ്റാൻ വിടണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ടു. പിന്നാലെ ഇന്നലെ രാത്രി വ്യോമാക്രമണം നടത്തി.

ടി​വി​ ​ആ​സ്ഥാ​ന​ത്തും ഇ​സ്ര​യേ​ൽ​ ​മി​സൈൽ

ഇ​റാ​ന്റെ​ ​ദേ​ശീ​യ​ ​ടെ​ലി​വി​ഷ​ൻ​ ​ചാ​ന​ലി​ന്റെ​ ​ആ​സ്ഥാ​ന​ത്തും​ ​ഇ​സ്ര​യേ​ൽ​ ​മി​സൈ​ൽ​ ​ഇ​ട്ടു.​ ​സ​ർ​ക്കാ​ർ​ ​നി​യ​ന്ത്രി​ത​ ​ഇ​സ്ലാ​മി​ക് ​റി​പ്പ​ബ്ലി​ക് ​ഒ​ഫ് ​ഇ​റാ​ൻ​ ​ന്യൂ​സ് ​നെ​റ്റ്‌​വ​ർ​ക്കി​ന്റെ​ ​ഓ​ഫീ​സാ​ണ് ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.​ ​ത​ത്സ​മ​യ​ ​വാ​ർ​ത്താ​ ​സം​പ്രേ​ക്ഷ​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.​ ​കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ ​സ്റ്റു​ഡി​യോ​യി​ൽ​ ​പ​തി​ച്ചെ​ങ്കി​ലും​ ​അ​വ​താ​ര​ക​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​ഏ​താ​നും​ ​മി​നി​റ്റു​ക​ൾ​ക്ക് ​ശേ​ഷം​ ​സം​പ്രേ​ക്ഷ​ണം​ ​പു​ന​രാ​രം​ഭി​ച്ചു.​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​നി​ര​വ​ധി​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൊ​ല്ല​പ്പെ​ട്ടെന്നാ​ണ് ​സൂ​ച​ന. പു​റ​ത്തു​ ​വാ​ർ​ത്ത​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ന് ​പ​രി​ക്കേ​റ്റു.​ ​ര​ക്ത​മൊ​ഴു​കു​ന്ന​ ​കൈ​യു​മാ​യി​ ​ജോ​ലി​ ​തു​ട​ർ​ന്ന​ ​റി​പ്പോ​ർ​ട്ട​ർ​ ​വീ​ണ്ടും​ ​ആ​ക്ര​മി​ക്കാ​ൻ​ ​ഇ​സ്ര​യേ​ലി​നെ​ ​വെ​ല്ലു​വി​ളി​ക്കു​ക​യും​ ​ചെ​യ്തു.​ ​ഇ​റാ​ന്റെ​ ​ദേ​ശീ​യ​ ​ടെ​ലി​വി​ഷ​ൻ​ ​ഉ​ട​ൻ​ ​അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന് ​ഇ​സ്ര​യേ​ൽ​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​ഇ​സ്ര​യേ​ൽ​ ​കാ​റ്റ്സ് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യ​തി​ന് ​പി​ന്നാ​ലെ​യാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.

അയൺ ഡോമിനെ വീണ്ടും

മറികടന്ന് ഇറാൻ മിസൈൽ

ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയൺഡോമിനെ വീണ്ടും വെട്ടിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ഇന്നലെ പുലർച്ചെ ടെൽ അവീവ്, ഹൈഫ, ബ്നെയ് ബ്രാക്ക്, പെറ്റ ടിക്കാവ എന്നിവിടങ്ങളിൽ പതിച്ചു

 8 പേർ കൊല്ലപ്പെട്ടു. 300 പേർക്ക് പരിക്കേറ്റു. ടെൽ അവീവിലെ യു.എസ് എംബസിയ്ക്ക് കേടുപാടുണ്ട്. ജീവനക്കാർ സുരക്ഷിതരാണ്. യെമനിലെ ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ ഇസ്രയേൽ വെടിവച്ചിട്ടു

2,300 കി. മീ പറന്നെത്തി

ഇസ്രയേൽ ബോംബിഗ്

 ഇസ്രയേലിൽ നിന്ന് 2,300 കിലോമീറ്റർ പറന്നെത്തിയ യുദ്ധവിമാനം വടക്കു കിഴക്കൻ ഇറാനിലെ മഷാദ് എയർപോർട്ടിനെ തകർത്തു. ഇസ്രയേലി എയർഫോഴ്സ് ഇത്രയും ദൂരത്തെത്തി ആക്രമിക്കുന്നത് ആദ്യം

 മദ്ധ്യ ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, മിസൈൽ ലോഞ്ചറുകൾ തുടങ്ങിയവ തരിപ്പണമാക്കി. ഷിറാസിലെ സൈനിക കേന്ദ്രങ്ങളിൽ ഉഗ്ര സ്ഫോടനം

ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ അതിര്‍ത്തി തുറന്ന് ഇറാന്‍

 5​ ​ഇ​ന്ത്യ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​നി​സാ​ര​ ​പ​രി​ക്ക് ​ ​കു​ടു​ങ്ങി​യ​ത് 1500​ ​വി​ദ്യാ​ർ​ത്ഥി​കൾ

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​റാ​നി​ൽ​ ​കു​ടു​ങ്ങി​യ​ ​ഇ​ന്ത്യ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ഒ​ഴി​പ്പി​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​ഇ​റാ​ൻ​ ​അ​തി​ർ​ത്തി​ക​ൾ​ ​തു​റ​ന്നു​ ​കൊ​ടു​ത്തു.​ ​ഇ​തോ​ടെ,​ ​സു​ര​ക്ഷി​ത​ ​ഇ​ട​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​ങ്ങി.​ ​അ​തി​ർ​ത്തി​ ​വ​ഴി​ ​അ​സ​ർ​ബൈ​ജാ​ൻ,​ ​തു​ർ​ക്മെ​നി​സ്ഥാ​ൻ,​​​ ​അ​ഫ്ഗാ​നി​സ്ഥാ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​ക​ട​ക്കാ​ൻ​ ​എ​ല്ലാ​ ​സ​ഹാ​യ​വും​ ​ഇ​റാ​ൻ​ ​വാ​ഗ്ദാ​നം​ ​ചെ​യ്‌​തി​ട്ടു​ണ്ട്. ഇ​തി​നി​ടെ,​​​ ​ഇ​സ്ര​യേ​ൽ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​അ​ഞ്ച് ​ഇ​ന്ത്യ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​നി​സാ​ര​ ​പ​രി​ക്കേ​റ്റു.​ ​ടെ​ഹ്റാ​ൻ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ​സി​ന് ​സ​മീ​പ​മു​ണ്ടാ​യ​ ​വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണി​ത്.​ ​പ​രി​ക്കേ​റ്റ​വ​രി​ൽ​ ​മൂ​ന്നു​പേ​ർ​ ​ജ​മ്മു​കാ​ശ്‌​മീ​ർ​ ​സ്വ​ദേ​ശി​ക​ളും,​​​ ​ര​ണ്ടു​പേ​ർ​ ​മ​ഹാ​രാ​ഷ്ട്ര​ക്കാ​രു​മാ​ണ്.​ ​ടെ​ഹ്റാ​നി​ലെ​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​ ​ഇ​ട​പെ​ട്ട് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ 300​ൽ​പ്പ​രം​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​സു​ര​ക്ഷി​ത​ ​മേ​ഖ​ല​ക​ളി​ലേ​ക്ക് ​മാ​റ്റി. 1500​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​ട​ക്ക​മാ​ണ് ​ഇ​റാ​നി​ലെ​ ​വി​വി​ധ​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​കു​ടു​ങ്ങി​യ​ത്.​ ​കൂ​ടു​ത​ലും​ ​ജ​മ്മു​ ​കാ​ശ്‌​മീ​രി​ൽ​ ​നി​ന്നു​ള്ള​വ​രാ​ണ്.​ ​സ്ഥി​തി​ ​നി​ര​ന്ത​രം​ ​നി​രീ​ക്ഷി​ച്ചു​ ​വ​രി​ക​യാ​ണെ​ന്നും,​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും​ ​വി​ദേ​ശ​കാ​ര്യ​ ​വ​ക്താ​വ് ​ര​ൺ​ധീ​ർ​ ​ജ​യ്‌​സ്വാ​ൾ​ ​അ​റി​യി​ച്ചു.