അഹമ്മദാബാദ് വിമാനാപകടം, എയർ ഇന്ത്യയുടെ 22 വിമാനങ്ങൾ പരിശോധിച്ചു, 119 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

Tuesday 17 June 2025 12:59 AM IST

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിന്റെ പശ്ചാതലത്തിൽ ഡി.ജി.സി.എ നിർദ്ദേശ പ്രകാരം എയർഇന്ത്യയുടെ 787 സീരീസ് ഡ്രീംലൈനർ വിമാനങ്ങളുടെ പരിശോധന തുടരുന്നു. എൻജിൻ,ഫ്ലാപ്പുകൾ,ഗിയർ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. 22 വിമാനങ്ങൾ പരിശോധിച്ചതിൽ കാര്യമായ തകരാറുകൾ കണ്ടെത്തിയിട്ടില്ല. 33 ഡ്രീംലൈനറുകളാണ് എയർഇന്ത്യയ്‌ക്കുള്ളത്.

അതേസമയം,വിമാന അപകടത്തിൽ കൊല്ലപ്പെട്ട 119 പേരുടെ മൃതദേഹങ്ങൾ കൂടി ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മരിച്ച മലയാളി രഞ്ജിത നായരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രുപാണിയുടെ മൃതദേഹം രാജ്‌കോട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

ഇന്നലെ തിരിച്ചറിഞ്ഞ 74 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഇതിൽ 12എണ്ണം അഹമ്മദാബാദ് സ്വദേശികളുടേതാണ്. അതിനിടെ,ബോയിംഗിൽ നിന്നുള്ള ഒരു സംഘവും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് വീണ്ടും പരിശോധന നടത്തി.

രമേശിന്റെ രക്ഷപ്പെടൽ

ദൃശ്യങ്ങൾ

കത്തിയമർന്ന വിമാന അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് രമേശ് വിശ്വാസ് അദ്‌ഭുതകരമായി രക്ഷപ്പെട്ട് പുറത്തുവരുന്ന പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. വിമാനം തകർന്നു വീണ് ആളിക്കത്തിയ മെഡിക്കൽ കോളേജ് കാമ്പസിനുള്ളിൽ നിന്ന് രമേശ് നടന്നു വരുന്നതാണ് ദൃശ്യങ്ങളിൽ. തീ കാരണം അടുക്കാനാകാതെ മാറി നിന്ന ആളുകൾ അദ്‌ഭുതത്തോടെ രമേശിനെ കാണുന്നതും കൂട്ടിക്കൊണ്ടുപോകുന്നതും കാണാം.

രുപാണിക്ക് വിട

ഇന്നലെ രാവിലെ 11മണിക്ക് അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം വിമാനമാർഗം രാജ്കോട്ടിൽ എത്തിച്ച് വസതിയിലേക്ക് കൊണ്ടുപോയി. വൈകിട്ട് അഞ്ചുമണിക്ക് അവിടെ നിന്ന് ആയിരങ്ങൾ പങ്കെടുത്ത വിലാപ യാത്രയുടെ അകമ്പടിയോടെ രാംനാഥ്പാറ ശ്മശാനത്തിൽ എത്തിച്ച് സംസ്‌കരിച്ചു. മൃതദേഹം ഞായറാഴ്ച തിരിച്ചറിഞ്ഞിരുന്നു.

വിജയ് രൂപാണിയുടെ ഭാര്യയും ബി.ജെ.പി നേതാവുമായ അഞ്ജലി രൂപാണി കണ്ണീരോടെ ഭർത്താവിന് വിട നൽകി. അഹമ്മദാബാദ് ആശുപത്രിയിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ,ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ,മന്ത്രിമാരായ ഋഷികേഷ് പട്ടേൽ,ഹർഷ് സംഘവി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്‌കോട്ടിലെ വസതിയിലെത്തി.

ഡ്രീംലൈനർ തിരിച്ചിറക്കി

ഡൽഹിയിലേക്ക് പോകാൻ ഹോങ്കോംഗ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർഇന്ത്യയുടെ എ.ഐ 315-ാം നമ്പർ 787-8 ഡ്രീംലൈനർ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. യാത്രക്കാർ സുരക്ഷിതരാണ്. രാവിലെ 8.50നുള്ള വിമാനം മൂന്നരമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. പറന്നു തുടങ്ങിയ ശേഷം യാത്രാമദ്ധ്യേ ചില സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. അതേസമയം,ഡൽഹിയിൽ നിന്ന് റാഞ്ചിലേക്ക് പുറപ്പെട്ട എ.ഐ 9695 വിമാനം സങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെ തിരിച്ചിറക്കി.

ഹ​ജ്ജ് ​യാ​ത്ര​ക്കാ​രു​മാ​യി​ ​എ​ത്തിയ വി​മാ​ന​ത്തി​ൽ​ ​പുക

ല​ക്നൗ​:​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ൽ​ ​നി​ന്ന് 250​ ​ഹ​ജ്ജ് ​തീ​ർ​ത്ഥാ​ട​ക​രു​മാ​യി​ ​ല​ക​‌്നൗ​വി​ലെ​ത്തി​യ​ ​വി​മാ​ന​ത്തി​ന്റെ​ ​ച​ക്ര​ത്തി​ൽ​ ​നി​ന്ന് ​തീ​യും​ ​പു​ക​യും​ ​ഉ​യ​ർ​ന്ന​ത് ​പ​രി​ഭ്രാ​ന്തി​ ​പ​ര​ത്തി.​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​ചൗ​ധ​രി​ ​ച​ര​ൺ​ ​സിം​ഗ് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 6.30​നാ​ണ് ​സം​ഭ​വം.​ ​ലാ​ൻ​ഡിം​ഗി​നി​ടെ​ ​ഇ​ട​തു​ ​ച​ക്ര​ത്തി​ൽ​നി​ന്ന് ​തീ​യും​ ​പു​ക​യും​ ​ഉ​യ​ർ​ന്ന​ത് ​പൈ​ല​റ്റ് ​എ​യ​ർ​ ​ട്രാ​ഫി​ക് ​ക​ൺ​ട്രോ​ളി​നെ​(​എ.​ടി.​സി​)​ ​അ​റി​യി​ച്ചു.​ ​തു​ട​ർ​ന്ന് ​വി​മാ​ന​ത്തെ​ ​ടാ​ക്സി​‌​വേ​യി​ൽ​ ​എ​ത്തി​ച്ച് ​യാ​ത്ര​ക്കാ​രെ​യും​ ​ജീ​വ​ന​ക്കാ​രെ​യും​ ​പു​റ​ത്തി​റ​ക്കി.​ 20​ ​മി​നി​റ്റ് ​പ​രി​ശ്ര​മി​ച്ചാ​ണ് ​തീ​യ​ണ​ച്ച​ത്.​ ​യാ​ത്ര​ക്കാ​ർ​ ​സു​ര​ക്ഷി​ത​രാ​ണ്.​ ​ഹൈ​ഡ്രോ​ളി​ക് ​സം​വി​ധാ​ന​ത്തി​ലെ​ ​ചോ​ർ​ച്ച​യാ​ണെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​സം​ഭ​വ​ത്തി​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​അ​തോ​റി​ട്ടി​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട്ടു.​ ​സൗ​ദി​ ​എ​യ​ർ​ലൈ​ൻ​സി​ന്റെ​ ​എ​സ്.​വി​ 312​ ​വി​മാ​നം​ ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​ 10.45​നാ​ണ് ​ജി​ദ്ദ​യി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ട്ട​ത്.

ലു​ഫ്താ​ൻ​സ​ ​വി​മാ​നം തി​രി​ച്ചു​പ​റ​ന്നു

ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് ​പു​റ​പ്പെ​ട്ട​ ​ലു​ഫ്‌​താ​ൻ​സാ​ ​വി​മാ​നം​ ​ബോം​ബ് ​ഭീ​ഷ​ണി​യെ​ ​തു​ട​ർ​ന്ന് ​ജ​ർ​മ്മ​നി​യി​ലെ​ ​ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ​ ​തി​രി​ച്ചി​റ​ക്കി.​ ​ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ​ ​നി​ന്ന് ​ഞാ​യ​റാ​ഴ്ച​ ​പ്രാ​ദേ​ശി​ക​സ​മ​യം​ ​ഉ​ച്ച​യ്‌​ക്ക് 2.14​ന് ​പ​റ​ന്നു​യ​ർ​ന്ന് ​ര​ണ്ടു​മ​ണി​ക്കൂ​റി​നു​ ​ശേ​ഷ​മാ​ണ് ​ബോം​ബ് ​ഭീ​ഷ​ണി​ ​വ​ന്ന​ത്.​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​ഇ​റ​ങ്ങാ​ൻ​ ​അ​നു​മ​തി​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​വൈ​കി​ട്ട് ​അ​ഞ്ച​ര​ക്ക് ​ഫ്രാ​ങ്ക്ഫ​ർ​ട്ട് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​തി​രി​ച്ചി​റ​ങ്ങി.​ ​വി​മാ​നം​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​എ​ത്തേ​ണ്ട​താ​യി​രു​ന്നു.