വിജയപുരത്തും നഷ്‌ടം
Tuesday 17 June 2025 2:06 AM IST
കോട്ടയം: ഞായർ രാത്രി എട്ടോടെ വീശിയടിച്ച കൊടുംങ്കാറ്റിലും പേമാരിയിലും വിജയപുരം പഞ്ചായത്തിൽ പുതുശ്ശേരി വാർഡിൽ നടുപറമ്പിൽ സന്തോഷിന്റെ വീടിന്റെ ഷീറ്റുകൾ മേൽക്കൂര സഹിതം കാറ്റിൽ പറന്നുപോയി. പാറമ്പുഴ പൂഴിത്തറ പടിയിൽ മരം വീണ് പൈപ്പ് ലൈൻ റോഡിൽ ഗതാഗതം തടസപ്പെട്ടു. നടുപറമ്പ് കളത്ര പറമ്പ് റോഡിൽ മതിൽ ഇടിഞ്ഞ് വീണ് ഗതാഗത തടസമുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടിയുടെ നേതൃത്വത്തിൽ പ്രദേശത്ത് സന്ദർശനം നടത്തി.