A ഫോർ ആപ്പിൾ !

Tuesday 17 June 2025 7:22 AM IST

ന്യൂയോർക്ക്: ആപ്പിളിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നമുക്കറിയാം. ലോകത്ത് ആപ്പിൾ ഏ​റ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. 2022ലെ കണക്ക് പ്രകാരം 47,573 കിലോടൺ ആപ്പിളാണ് ചൈനയിൽ ഉൽപ്പാദിപ്പിച്ചത്. ലോകത്ത് ഏ​റ്റവും കൂടുതൽ ആപ്പിൾ ഉപയോഗിക്കുന്ന രാജ്യവും ചൈന തന്നെ. തുർക്കിയാണ് ആപ്പിൾ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്ത്. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഹിമാചൽ പ്രദേശും ജമ്മു കാശ്മീരുമാണ് ഇന്ത്യയിൽ ആപ്പിളിന്റെ പ്രാഥമിക ഉൽപാദന കേന്ദ്രങ്ങൾ.

# ആപ്പിൾ ഉത്പാദനം 2022

ചൈന 47,573 കിലോടൺ

തുർക്കി 4,818 കിലോടൺ

യു.എസ് 4,429 കിലോടൺ

പോളണ്ട് 4,265 കിലോടൺ

ഇന്ത്യ 2,589 കിലോടൺ

റഷ്യ 2,380 കിലോടൺ