1700 കോടിയുടെ ആസ്‌തി, താമസം കൊട്ടാരത്തിൽ; അമിതാഭ് ബച്ചന്റെ മകളെപ്പറ്റി അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ

Tuesday 17 June 2025 12:08 PM IST

അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മകളും അഭിഷേക് ബച്ചന്റെ സഹോദരിയുമാണ് ശ്വേത ബച്ചൻ നന്ദ. 1997ലാണ് ശ്വേതയും നിഖിൽ നന്ദയും തമ്മിലുള്ള വിവാഹം. അവർക്ക് നവ്യ നവേലി നന്ദ, അഗസ്‌ത്യ നന്ദ എന്നീ രണ്ട് മക്കളുണ്ട്.

ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർത്ഥിയാണ് ശ്വേത ബച്ചൻ. 2018ൽ 'പാരഡൈസ് ടവേഴ്‌സ്' എന്ന ബെസ്റ്റ് സെല്ലർ നോവലിലൂടെയാണ് അവർ എഴുത്തുകാരിയായി അരങ്ങേറ്റം കുറിച്ചത്. പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ കോളമിസ്റ്റ് കൂടിയായിരുന്നു അവർ. വിവിധ മേഖലകളിൽ തന്റെ എഴുത്തിന്റെ വൈഗ്ദ്ധ്യം അവർ തെളിയിച്ചിട്ടുണ്ട്.

മോഡലിംഗ്, അദ്ധ്യാപനം, സംരംഭകത്വം ഉൾപ്പെടെ ശ്വേത കൈവച്ച എല്ലാ മേഖലകളിലും വിജയം കൈവരിച്ചിട്ടുണ്ട്. ഫാഷൻ ഡിസൈനറായ മോണിഷ ജെയ്‌സിംഗുമായി സഹകരിച്ച് ആഡംബര പ്രെറ്റ് ബ്രാൻഡായ MxS അവർ സ്ഥാപിച്ചു. ഫാഷനിലും ബിസിനസിലുമുള്ള ശ്വേതയുടെ താൽപ്പര്യം എടുത്തുകാട്ടുകയാണ് ഇതിലൂടെ.

നിലവിൽ 160 കോടി രൂപയാണ് ശ്വേത ബച്ചന്റെ ആസ്‌തി. മുംബയിലെ ജൂഹുവിൽ 50 കോടി രൂപ വിലമതിക്കുന്ന കൊട്ടാര സമാനമായ ഒരു അത്യാഢംബര ബംഗ്ലാവ് അമിതാഭ് ബച്ചൻ ശ്വേതയ്‌ക്ക് സമ്മാനമായി നൽകിയതോടെയാണ് 110 കോടിയിൽ നിന്ന് 160 കോടിയായി ആസ്‌തി ഉയർന്നത്. മാത്രമല്ല, അമിതാഭ് ബച്ചന് 3190 കോടിയുടെ ആസ്‌തിയുണ്ട്. അതിൽ പകുതിയും ശ്വേതയ്‌ക്ക് സ്വന്തമാണ്. സ്വത്ത് അഭിഷേകിനും ശ്വേതയ്‌ക്കും തുല്യമായി വിഭജിക്കാനാണ് അമിതാഭ് ബച്ചൻ പദ്ധതിയിടുന്നത്.