ഒരു സ്‌പൂൺ ഉലുവ എടുത്തോളൂ; നരച്ച മുടിയെല്ലാം കറുപ്പാകും, ഇത്രമാത്രം ചെയ്‌താൽ മതി
അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. അങ്ങനെയുള്ളവർക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ കിടിലൻ ഹെയർഡൈ തയ്യാറാക്കാൻ സാധിക്കും. കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തന്നെ മുടി കറുപ്പിക്കാം.
ആവശ്യമായ സാധനങ്ങൾ
കരിഞ്ചീരകം
ഉലുവ
ഗ്രാമ്പു
ചായപ്പൊടി
നെല്ലിക്കപ്പൊടി
ഹെന്ന പൗഡർ
തയ്യാറാക്കുന്ന വിധം
ഇരുമ്പ് ചട്ടിയെടുത്ത് അടുപ്പിൽവയ്ക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കരിഞ്ചീരകം ഇട്ടുകൊടുക്കുക. ഒരു സ്പൂൺ ഉലുവയും ചേർക്കുക. മുടിയുടെ നീളവും നരയുടെ വ്യാപ്തിയുമൊക്കെ അനുസരിച്ച് കരിഞ്ചീരകത്തിന്റെയും ഉലുവയുടെയും അളവിൽ വ്യത്യാസം വരുത്താം. ശേഷം ചെറുതീയിൽ നന്നായി ചൂടാക്കുക. ഇളക്കിക്കൊടുക്കാൻ മറക്കരുത്. കറുത്ത നിറമായശേഷം അടുപ്പിൽ നിന്ന് മാറ്റാം.
ചൂടാറിയ ശേഷം ഇവ പൊടിച്ച്, അരിച്ച് മാറ്റിവയ്‌ക്കുക. ഇനി ഒരു പാത്രത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വയ്ക്കുക. ഇതിലേക്ക് കുറച്ച് ഗ്രാമ്പു ഇട്ടുകൊടുക്കുക. വെള്ളം തിളച്ച ശേഷം ചായപ്പൊടി ചേർത്തുകൊടുക്കുക. തിളച്ച് കടുനിറമായതിന് ശേഷം അടുപ്പിൽ നിന്ന് മാറ്റി അരിച്ചെടുക്കാം.
ഇനി ചീനച്ചട്ടിയെടുത്ത് കുറച്ച് നെല്ലിക്കാപ്പൊടിയും ഹെന്ന പൗഡറും ചേർത്ത് നന്നായി വറുത്തെടുക്കുക. ഇതിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന കരിഞ്ചീരകവും ഉലുവയും ഇട്ടുകൊടുക്കുക. നന്നായി ചൂടാക്കുക. നിറം മാറിയ ശേഷം അടുപ്പിൽ നിന്ന് മാറ്റാം. ചൂടാറിയ ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കട്ടൻചായ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. എട്ട് മണിക്കൂർ ഇരുമ്പ് ചീനച്ചട്ടിയിൽത്തന്നെ അടച്ചുവയ്ക്കാം. എന്നിട്ട് എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് തേച്ചുകൊടുക്കുക. ഒരു മണിക്കൂറിന് ശേഷം ചെമ്പരത്തിത്താളി ഉപയോഗിച്ച് കഴുകിക്കളയാം.