അക്വധർണ നടത്തി
Wednesday 18 June 2025 2:52 AM IST
തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിലെ പൊതുസ്ഥലംമാറ്റം വൈകുന്നതിനെതിരെ അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിട്ടി ഓഫീസേഴ്സ് (അക്വ) മാനേജിംഗ് ഡയറക്ടറുടെ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനദണ്ഡങ്ങൾ ലംഘിച്ച് ഉദ്യോഗസ്ഥരെ നാടുകടത്താനും സ്വജനപക്ഷപാതത്തിനുമാണ് നടപടി വൈകിക്കുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.അക്വ പ്രസിഡന്റ് ഇ.എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.തമ്പി,ട്രഷറർ എസ്.രഞ്ജിവ്,വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ട്രഷറർ ഒ.ആർ.ഷാജി,എ.ഷിഹാബുദ്ദീൻ,സരിതാഭാദുരി,ജോയി.എച്ച്.ജോൺസ് എന്നിവർ സംസാരിച്ചു.