പരാതി പരിഹാര അദാലത്ത്
Wednesday 18 June 2025 2:02 AM IST
തിരുവനന്തപുരം: നിലവിലുള്ള പരാതികൾ തീർപ്പ് കൽപ്പിക്കുന്നതിനായി പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ പരാതി പരിഹാര അദാലത്ത് നടത്തും. 24, 25, 26 തീയതികളിൽ തൈക്കാട് പി.ഡബ്ലു.ഡി റസ്റ്റ് ഹൗസ് മെയിൻ കോൺഫറൻസ് ഹാളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 5വരെയാണ് അദാലത്ത്.
അദാലത്തിന് കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ,അംഗങ്ങളായ ടി.കെ. വാസു, സേതുനാരായണൻ എന്നിവർ നേതൃത്വം നൽകും. പട്ടികജാതി പട്ടികഗോത്ര വർഗ്ഗക്കാരുമായി ബന്ധപ്പെട്ട പരാതികളിൽ കമ്മീഷന് മുമ്പാകെ സമർപ്പിച്ചിട്ടുള്ള പരാതികളിൽ, പരാതിക്കാരെയും,പരാതി എതിർകക്ഷികളയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കമ്മീഷൻ നേരിട്ട് കാണും. പുതിയ പരാതികൾ സമർപ്പിക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും