പെട്രോൾ ഊറ്റുന്ന സംഘം സജീവം
Wednesday 18 June 2025 2:45 AM IST
കളമശേരി: വട്ടേക്കുന്നം, മുട്ടാർ മേഖലകളിലെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി വയ്ക്കുന്ന ഇരുചക്ര വാഹനങ്ങളിൽനിന്ന് പെട്രോൾ ഊറ്റുന്ന സംഘം സജീവം. ഇന്നലെ രാവിലെ ബൈക്കുകൾ സ്റ്റാർട്ട് ചെയ്തപ്പോഴാണ് വാഹനങ്ങളിലെ പെട്രോൾ നഷ്ടപ്പെട്ട വിവരം മനസ്സിലാകുന്നത്. രണ്ടുപേർ ബൈക്കിലെത്തി വീടും പരിസരവും നിരീക്ഷിച്ചശേഷം പെട്രോൾ മോഷ്ടിക്കുന്നത് സി.സിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസമാണ് വട്ടേക്കുന്നം മുട്ടാർ വായനശാലയ്ക്ക് സമീപം വച്ചിരുന്ന ബൈക്ക് മോഷണംപോയത്.