'ശരറാന്തൽ' 23ന്
Wednesday 18 June 2025 1:17 AM IST
കാട്ടാക്കട: ചലച്ചിത്ര ഗാനരചയിതാവും കവിയുമായിരുന്ന പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം പൂവച്ചൽ ഗ്രാമപഞ്ചായത്തും പൗരാവലിയും ചേർന്ന് സംഘടിപ്പിക്കുന്ന 'ശരറാന്തൽ' 23ന് നടക്കും.അനുസ്‌മരണത്തോടനുബന്ധിച്ച് പഞ്ചായത്ത് ഹാളിൽ ഞായറാഴ്ച രാവിലെ ഒൻപത് മുതൽ പൂവച്ചൽ ഖാദറിന്റെ ഗാനങ്ങളുടെ ആലാപന മത്സരം സംഘടിപ്പിക്കും.ജൂനിയർ,സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡും മൊമെന്റോയും നൽകും. വിവരങ്ങൾക്ക് ഫോൺ:9447401872.