നോർക്ക ഓഫീസ് ധർണ്ണ സമരം

Tuesday 17 June 2025 8:29 PM IST

പേരാവൂർ :തിരിച്ചുവന്ന പ്രവാസികൾക്കെതിരെ സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ 26 ന് കണ്ണൂരിൽ നോർക്ക ഓഫീസിനു മുന്നിൽ ജില്ലാ പ്രവാസി ലീഗ് നടത്തുന്ന ധർണ്ണ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രചരണം നടത്തുവാനും പ്രവർത്തകരെ എത്തിക്കുവാനും ഇരിട്ടിയിൽ നടന്ന പ്രവാസി ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. മണ്ഡലം ട്രഷറർ കോമ്പിൽ അബ്ദുൽ ഖാദറിന്റെ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, നാസർ കേളോത്ത്,എം.മൊയ്തീൻ ഹാജി, അബ്ദുസ്സലാം പെരുന്തയിൽ, എം.ഇബ്രാഹിം,മൊയ്തീൻ ചാത്തോത്ത്, കെ.കെ.ഇബ്രാഹിം, മൂസ പേരാവൂർ,അഷറഫ് പാല, നസീർ ചാത്തോത്ത്, കുഞ്ഞു മൂസ ഉളിയിൽ, സലാം പാണബ്രോൻ,സി കെ.ഉസ്മാൻ,ടി.സി.ഹംസ, അലി ഉളിയിൽ തുടങ്ങിയവർ സംസാരിച്ചു