സോഫ്റ്റ് സ്കിൽ പരീശീലനം ആരംഭിച്ചു
Tuesday 17 June 2025 8:36 PM IST
കണ്ണൂർ : എൻജിനീയറിംഗ് കോളേജിൽ 21 ന് നടക്കുന്ന വിജ്ഞാന കേരളം മെഗാ ജോബ് ഫെയറിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള സോഫ്റ്റ് സ്കിൽ പരീശീലനം ആരംഭിച്ചു. തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ 75 കേന്ദ്രങ്ങളിലാണ് പരിശീലനം.കെ.ഡിസ്ക് സീനിയർ പ്രോഗ്രാം മാനേജർ ഡോ. അനൂപ നാരായണന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രത്യേകം പരിശീലനം ലഭ്യമാക്കിയ 60 പേരടങ്ങിയ വിജ്ഞാനകേരളം മെന്റർമാരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.നേരിട്ടുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ അസൗകര്യമുളളവർക്ക് ഓൺലൈൻ പരിശീലനവും ഒരുക്കിയിട്ടുണ്ട്. 17 മുതൽ എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതൽ ഒരു മണിക്കൂർ നേരം സംസ്ഥാനത്തെ വിദഗ്ധരായ സോഫ്റ്റ്സ്കിൽ ട്രെയിനർമാരുടെ നേതൃത്വത്തിലാണ് ഓൺലൈൻ പരിശീലനം. മെഗാജോബ് ഫെയറിന് മുന്നോടിയായി ചുരുങ്ങിയത് 5000 ലധികം ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ്സ്കിൽ പരിശീലനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്