വിവേകം കൂടി തരുന്നുണ്ട് ഈ വലയം
സാമൂഹ്യ പ്രസക്തമായ വിഷയം സംസാരിക്കുന്ന ഈ വലയം എന്ന ചിത്രം ചർച്ച ചെയ്യപ്പെടുന്നു. നോമോഫോബിയ എന്നു ഗൂഗിളി
ൽ പരതിയാൽ രേവതി എസ്. വർമ്മ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ വലയം എന്ന ചിത്രത്തിന്റെ പ്രമേയം കണ്ടെത്താൻ കഴിയും. എല്ലാതരം ആളുകളിലും കാണപ്പെടുന്ന മൊബൈൽ അഡിക്ഷനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. സിനിമയുടെ പേരിൽ തന്നെ അതിന്റെ ആശയം ഒളിഞ്ഞു കിടപ്പുണ്ട് എന്നതാണ് ശ്രദ്ധേയം. രഞ്ജി പണിക്കർ, നന്ദു, മുത്തുമണി, ശാലു റഹിം, ആഷ്‌ലി ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി എസ് വർമ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സംസാരിക്കുന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ചില ചോദ്യങ്ങളിലേക്കും, അന്വേഷണങ്ങളിലേക്കും പ്രേക്ഷകരെ എത്തിക്കുന്നു. സാമൂഹ്യപ്രസക്തിനിറഞ്ഞ സിനിമ ഒരുക്കാൻ നിർമ്മാതാവും സംവിധായകനും തയ്യാറാവുക എന്നത് തന്നെയാണ് ഇത്തരം ചിത്രങ്ങളുടെ നട്ടെല്ല്. സിനിമയിലൂടെ കുറച്ചു വിവേകം കൂടി ആയാലോ എന്ന് ചിന്തിക്കുന്നിടത്താണ് ഈ വലയത്തിന്റെ പ്രസക്തി. കലാമൂല്യത്തിന് ഒട്ടും കോട്ടം തട്ടാതെയാണ് ചിത്രീകരണം . ഹംപിയുടെ മനോഹാരിത പൂർണമായും ഒപ്പിയെടുത്തിയ ഗാനം മികവുറ്റതാണ്. നവാഗതനായ ശ്രീജിത്ത് മോഹൻദാസാണ്. തിരക്കഥ, ബോളിവുഡിൽ ഏറേ ശ്രദ്ധേനായ അരവിന്ദ് കെ ഛായാഗ്രഹണംനിർവഹിക്കുന്നു. ജി.ഡി.എസ്.എൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോയ് വിലങ്ങൻപാറയാണ് നിർമ്മാണം.