ട്രോളിക്കോളൂ , കൊല്ലരുതെന്ന് അനുപമ പരമേശ്വരൻ

Wednesday 18 June 2025 6:00 AM IST

അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു തന്നെ മലയാള സിനിമയിൽനിന്ന് മാറ്റി നിറുത്തിയിരുന്നുവെന്ന് നടി അനുപമ പരമേശ്വരൻ. സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജെ.എസ്.കെ എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കുശേഷം അനുപമ പരമേശ്വരൻ പ്രധാന വേഷത്തിൽ എത്തുകയാണ്. ജെ.എസ്.കെയുടെ ഓഡിയോ ലോഞ്ചിൽ അനുപമ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.

എനിക്ക് ഇഷ്ടപ്പെടുന്ന സബ്‌ജക്‌ട് മാത്രമേ ഇനി മലയാളത്തിൽ ചെയ്യുകയുള്ളൂവെന്ന് വിചാരിച്ചിരുന്ന സമയത്ത് വന്ന ആദ്യ സബ്‌ജക്ടുകളിൽ ഒന്നാണ് ജെ.എസ്.കെ. എന്നെ വിശ്വസിച്ച് ഇത്ര പ്രാധാന്യമുള്ള കഥാപാത്രം തന്നതിന് സംവിധായകൻ പ്രവീൺ ചേട്ടന് നന്ദി പറയുന്നു.

കാരണം ഒരുപാടുപേർ എന്നെ മലയാളത്തിൽ നിന്ന് മാറ്റി നിറുത്തി. എനിക്ക് അഭിനയിക്കാൻ അറിയില്ല എന്നും പറഞ്ഞിരുന്നു. ഒരുപാട് ട്രോളുകളൊക്കെ ഏറ്റുവാങ്ങി. ഒരു കാര്യമേ പറയാനുള്ളൂ. ട്രോളിക്കോളൂ പക്ഷേ കൊല്ലരുത്. ഇൗ സിനിമയ്ക്ക് ഒരു ഹൃദയമുണ്ട്. ആ ഹൃദയംജാനകിയാണ്. സുരേഷ് സാറിനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാവരോടും നന്ദിയുമുണ്ട്. സുരേഷ് സാറിന് പ്രത്യേക നന്ദി. അനുപമ പരമേശ്വരന്റെ വാക്കുകൾ.