സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
Wednesday 18 June 2025 1:03 AM IST
കുട്ടനാട് : ചമ്പക്കുളം മുലം ജലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി അദ്ധ്യക്ഷയായി. ജലോത്സവസമിതി ജനറൽ കൺവീനറും കുട്ടനാട് തഹസിൽദാറുമായ പി.ഡി.സുധി , റേസ് കമ്മറ്റി ചെയർമാൻ എം. എസ്. ശ്രികാന്ത്, കൺവീനർ എ വി.മുരളി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.ജി.അരുൺകുമാർ സ്പോൺസർ കമ്മറ്റി കൺവീനർ അഗസ്റ്റിൻ ജോസ്, എക്സിക്യൂട്ടിവ് കമ്മറ്റിയംഗം ജോപ്പൻ ജോയ് വാരിക്കാട് , ജോസഫ് ചാക്കോ എന്നിവർ പ്രസംഗിച്ചു