റാങ്ക് ജേതാവിന് ആദരവ്

Wednesday 18 June 2025 12:04 AM IST

ബുധനൂർ: ബി.എ സോഷ്യൽ സയൻസിൽ നാലാം റാങ്ക് കരസ്ഥമാക്കിയ ബുധനൂർ പരാശക്തി ബാലികാസദനത്തിലെ വിദ്യാർത്ഥിനി റിറ്റി കോശിയെ പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഫോറം വൈസ് പ്രസിഡന്റ് തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ജെ.നാഗേഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി. കെ.ബാലസുന്ദരപ്പണിക്കർ യോഗം ഉദ്ഘാടനം ചെയ്തു. അടിമുറ്റത്ത് മഠം എ. ബി സുരേഷ് കുമാർ റാങ്ക് ജേതാവിനെ ആദരിച്ചു. ഫോറം ഭാരവാഹികളായ അബ്ദുൾ റഹ്മാൻ കുഞ്ഞ്, അജിത് കുമാർ.ബി, ബാലികാസദനം ഭാരവാഹി രാജേഷ് ബുധനൂർ എന്നിവർ പ്രസംഗിച്ചു.