സൗജന്യ റേഷൻ നൽകണം

Tuesday 17 June 2025 9:05 PM IST

ആലപ്പുഴ: പ്രകൃതിക്ഷോഭവും കപ്പൽ അപകടങ്ങൾ പോലെയുള്ള ദുരന്തങ്ങളും ഉണ്ടാകുന്ന സാഹചര്യങ്ങളിൽ മത്സ്യ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപെടുന്ന ദിവസത്തെ വേതനവും സൗജന്യ റേഷനും നൽകണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ (ബി.എം.എസ്) പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.

മത്സ്യ തൊഴിലാളി ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജില്ലാ പ്രസിഡന്റ് എം. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി പി. ദിനുമോൻ, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. സുനിൽകുമാർ, രാജു, സി. സുമേഷ് തുടങ്ങിയവർ സംസാരിച്ചു.