കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഒഴിവ്
Wednesday 18 June 2025 12:08 AM IST
അരൂർ: എഴുപുന്ന ഗ്രാമ പഞ്ചായത്തിൽ ജാഗ്രതാ സമിതിയുമായി ബന്ധപ്പെട്ട് കരാറാടിസ്ഥാനത്തിൽ കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വുമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദധാരികളായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. വനിതകൾ മാത്രം അപേക്ഷിക്കണം. എഴുപുന്ന പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. പ്രായപരിധി 45 വയസ്. ബയോഡാറ്റ സഹിതമുള്ള അപേക്ഷ 26ന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.