പൊലീസിനെ അസഭ്യം പറഞ്ഞ പ്രതി പിടിയിൽ
Wednesday 18 June 2025 12:35 AM IST
കായംകുളം : മദ്യപിച്ച് ബൈക്കിൽ യാത്ര ചെയ്ത മൂന്നംഗ സംഘത്തെ വൈദ്യ പരിശോധനയ്ക്കെത്തിച്ച സമയം വള്ളികുന്നം പൊലീസിനെ അസഭ്യം പറഞ്ഞയാളെ കസ്റ്റഡിയിലെടുത്തു. വിഷ്ണു, അൽത്താഫ് , മുഹമ്മദ് ഹാരിസ് എന്നിവരെയാണ് കായംകുളം ഗവ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ചത്. ഈ സമയം വിഷ്ണുവിന്റെ സഹോദരൻ എരുവ സ്വദേശി വൈശാഖ് പൊലീസ് ജീപ്പിലുണ്ടായിരുന്ന എസ്.ഐ ജി.രാജീവിനെ അസഭ്യം പറയുകയും ജീപ്പിന് മുൻവശം നിന്ന് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കായംകുളം പൊലീസ് വൈശാഖിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കായംകുളം പ്രിൻസിപ്പൽ എസ്.ഐ രതീഷ് ബാബു, പൊലീസുകാരായ പത്മദേവ്, ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.