തെങ്കാശി റോഡിൽ തെങ്ങ് വീണ് വൈദ്യുതി ലൈൻ തകർന്നു
Wednesday 18 June 2025 3:08 AM IST
നെടുമങ്ങാട്: തെങ്കാശി - തിരുവനന്തപുരം അന്തർ സംസ്ഥാന പാതയിൽ തെങ്ങ് ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.ഇലക്ട്രിക് ലൈനും ഒരു വീടിന്റെ ചുറ്റുമതിലും തകർന്നു.ഇന്നലെ രാവിലെ പത്തരയോടെ പഴകുറ്റിക്ക് സമീപം കൊല്ലങ്കാവ് ജംഗ്ഷനിലാണ് റോഡിന് കുറുകെ തെങ്ങ് വീണത്. റോഡിൽ തിരക്ക് കുറവായിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.ഫയർഫോഴ്സ് - കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി തെങ്ങ് മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.