ഷാജി എൻ.കരുൺ അനുസ്മരണം
Wednesday 18 June 2025 2:33 AM IST
തിരുവനന്തപുരം: പുരോഗമന കലാസാഹിത്യസംഘം പേട്ട യൂണിറ്റ് ഷാജി എൻ.കരുൺ അനുസ്മരണം സംഘടിപ്പിച്ചു. കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ പി.എസ്.പ്രിയദർശൻ അനുസ്മരണ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി എസ്.ശ്രീകുമാർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് സി.പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അജയുമാർ ശ്രീനിവാസ് സ്വാഗതവും വൈസ് പ്രസിഡന്റുമാരായ എം.എസ്.രഘുനാഥൻ നന്ദിയും ബാലചന്ദ്രൻ അനുശോചനവും അറിയിച്ചു.