'ചങ്ങമ്പുഴ കാവ്യസുധ' പുസ്തക പ്രകാശനം
Wednesday 18 June 2025 2:34 AM IST
തിരുവനന്തപുരം: പിരപ്പൻകോട് മുരളി സമ്പാദനവും പഠനവും നിർവഹിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്ര്യൂട്ട് പ്രസിദ്ധീകരിച്ച 'ചങ്ങമ്പുഴ കാവ്യസുധ' എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി ഹാളിൽ തോന്നയ്ക്കൽ ആശാൻ സ്മാരകം ചെയർമാൻ കവി മധുസൂദനൻ നായർ നിർവഹിച്ചു. ഡോ.എം.ജി.ശശിഭൂഷൺ പുസ്തകം ഏറ്റുവാങ്ങി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ അദ്ധ്യക്ഷനായി. നീറമൺകര എൻ.എസ്.എസ് കോളേജ് അദ്ധ്യാപിക ഡോ.ബി.വന്ദന,സരിത മോഹനൻ ഭാമ,പിരപ്പൻകോട് മുരളി,ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ എൻ.ജയകൃഷ്ണൻ, റിസർച്ച് ഓഫീസർ കെ.ആർ.സരിതകുമാരി എന്നിവർ പങ്കെടുത്തു.