ശ്രീനാരായണ പെൻഷണേഴ്സ് ഫോറം

Wednesday 18 June 2025 2:35 AM IST

തിരുവനന്തപുരം: ശ്രീനാരായണ എംപ്ളോയീസ് ഫോറത്തിന്റെയും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിന്റെയും യൂണിയൻതല കൺവെൻഷനുകൾ പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയനിൽ സംഘടിപ്പിക്കും.ഇതിനായി കൈതമുക്ക് യൂണിയൻ ഓഫീസിൽ ചേർന്ന യോഗം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വെട്ടുകാട് അശോകനെ കൺവീനറായി തിരഞ്ഞെടുത്തു.ചേന്തി അനിൽ അദ്ധ്യക്ഷത വഹിച്ചു.ആലോചനായോഗം 22ന് വൈകിട്ട് 3ന് കൈതമുക്കിൽ ചേരുമെന്ന് യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അറിയിച്ചു.