വേടൻ ഇന്ന് വെങ്ങാനൂരിൽ
Wednesday 18 June 2025 1:37 AM IST
വിഴിഞ്ഞം:അയ്യങ്കാളിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് സാധുജന പരിപാലന സംഘത്തിന്റെ (എസ്.ജെ.പി.എസ്) നേതൃത്വത്തിൽ ഇന്ന് സ്മൃതി ദിനാചരണം നടത്തും.വെങ്ങാനൂർ സ്മൃതി മണ്ഡപത്തിൽ രാവിലെ 10ന് നടക്കുന്ന ദിനാചരണം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.എസ്.ജെ.പി.എസ് സംസ്ഥാന അദ്ധ്യക്ഷൻ കെ.വാസുദേവൻ അദ്ധ്യക്ഷത വഹിക്കും.സാധുജനപരിപാലന സംഘത്തിന്റെ പ്രഥമ വില്ലുവണ്ടി പുരസ്കാരം ഹിരൺ ദാസ് മുരളിക്ക് (വേടൻ) നൽകും.