എ.ബി.വി.പി സെക്രട്ടേറിയറ്റ് മാർച്ച്

Wednesday 18 June 2025 2:38 AM IST

തിരുവനന്തപുരം: കെ.ടി.യു വിദ്യാർത്ഥികളുടെ ഇയർ ബാക്ക് ഒഴിവാക്കുക,പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പ് വയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ബി.വി.പി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ് ഉദ്ഘാടനം ചെയ്തു.എ.ബി.വി.പിദേശീയ നിർവാഹക സമിതി അംഗം ദിവ്യപ്രസാദ്,സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എസ്.അക്ഷയ്, ഗോകുൽ കൃഷ്‌ണൻ,ആർ.അശ്വതി എന്നിവർ പങ്കെടുത്തു.മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.ഇതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി.