ഗസ്റ്റ് ലക്ചറർ നിയമനം
Wednesday 18 June 2025 2:39 AM IST
തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ (സി.ഇ.ടി) ഇക്കണോമിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 23ന് രാവിലെ 9.30ന് അഭിമുഖത്തിന് ഹാജരാകണം.വിവരങ്ങൾക്ക്: www.cet.ac.in.