വാദ്ര ഇ.ഡിക്ക് മുന്നിൽ ഹാജരായില്ല
Wednesday 18 June 2025 1:41 AM IST
ന്യൂഡൽഹി : കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര ഇന്നലെ ഇ.ഡിക്ക് മുന്നിൽ ഹാജരായില്ല. ദുരൂഹ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിക്ക് ബന്ധമുള്ള കള്ളപ്പണക്കേസിലെ ചോദ്യംചെയ്യലിന് വിധേയനാകാൻ വാദ്രയ്‌ക്ക് ഇ.ഡി സമൻസ് കൈമാറിയിരുന്നു. മകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ വിദേശ യാത്രയിലാണെന്ന് വാദ്രയുടെ അഭിഭാഷകൻ വ്യക്തമാക്കി. കോടതിയുടെ മുൻകൂർ അനുമതി നേടിയാണ് യാത്ര. ജൂൺ 10ന് ചോദ്യംചെയ്യലിനായി വിളിപ്പിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി എത്തിയിരുന്നില്ല.