ദേശീയ പാത കരാർ കമ്പനിക്കെതിരെ നടപടി
Wednesday 18 June 2025 12:48 AM IST
ന്യൂഡൽഹി: കാസർകോട് ചെർക്കളയിൽ ദേശീയ പാത 66ൽ റോഡിന്റെ സുരക്ഷാ ഭിത്തി കഴിഞ്ഞ ദിവസം തകർന്ന സംഭവവുമായി ബന്ധപ്പെട്ട് കരാർ കമ്പനിയായ മേഘ എൻജിനീയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചറിന് ഇനിയുള്ള ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക്. കൂടാതെ 9 കോടി രൂപ പിഴയുമടയ്‌ക്കണം. ഒരു വർഷത്തേക്ക് ഡീബാർ ചെയ്യാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും അയച്ചു. തകർന്ന ഭാഗം കരാർ കമ്പനി സ്വന്തം ചെലവിൽ നന്നാക്കുകയും 15 വർഷം പരിപാലിക്കുകയും ചെയ്യണം.ചെർക്കളയിൽ സംരക്ഷണ ഭിത്തി തകർന്നത് അനുചിതമായ രൂപകൽപ്പന, ചരിഞ്ഞ സംരക്ഷണ ഭിത്തി നിർമ്മാണത്തിലെ അപാകത, മോശം ഡ്രെയിനേജ് സംവിധാനം എന്നിവ മൂലമാണെന്ന് ദേശീയ പാത അതോറിട്ടി കണ്ടെത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പരിഹാര നടപടികളും സമിതി നിർദ്ദേശിക്കും.