വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ച ശേഷം മോഷണം

Wednesday 18 June 2025 2:10 AM IST

അടിമാലി: വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ച ശേഷം സ്വർണ്ണമാല കവർന്നു. ചിത്തിരപുരം ചെകുത്താൻമുക്ക് ജയഭവനിൽ ശകുന്തള (85)യുടെ വീട്ടിലാണ് ചൊവ്വാഴ് പുലർച്ചെ 1.40 ഓടു കൂടി മോഷണം നടന്നത്. ശകുന്തളയുടെ രണ്ടരപവന്റെ മാലയാണ് മോഷ്ടിച്ചത്. ജനൽ തകർത്ത് അകത്ത് കയറിയ കള്ളൻ മാല പൊട്ടിക്കുന്നതിനിടെ ബഹളം വെച്ച ശകുന്തളയുടെ തലയിലും നെറ്റിയിലുമാണ് കത്തി കൊണ്ട് കുത്തിയത്..സമീപത്തെ മുറിയിൽ നിന്നും ബഹളം കേട്ട് ഓടിയെത്തിയ മകൾ ജയറാണിയെയും ജയറാണിയുടെ മകൻ അഭിഷേകിനെയും മോഷ്ടാവ് ആക്രമിച്ചു.വെള്ളത്തൂവൽ പൊലീസ് കേസെടുത്ത്അന്വേഷണമാരംഭിച്ചു.