വ്യക്തിഗത വിവരങ്ങൾ നൽകണം
Wednesday 18 June 2025 1:13 AM IST
ഇടുക്കി: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ എല്ലാ അംഗങ്ങളും തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറിൽ അപ്‌ഡേഷൻ നടത്തി ഏകീകൃത തിരിച്ചറിയൽ കാർഡ് കൈപ്പറ്റണമെന്ന് ലേബർ കമ്മീഷണറേറ്റ് അറിയിച്ചു. ഇതിനായി അംഗങ്ങൾ ആധാർ, ഉപയോഗത്തിലിരിക്കുന്ന ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി വയസ് തെളിയിക്കുന്നതിനുള്ള രേഖ, ഒരു ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയും തടിയമ്പാടുള്ള ജില്ലാ ഓഫീസിലും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. ഏകീകൃത തിരിച്ചറിയൽ കാർഡിനായുള്ള തുകയായ 25 രൂപയും കരുതണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862 235732.