മതിൽകെട്ടി: വെള്ളക്കെട്ട് രൂപപ്പെട്ടു

Wednesday 18 June 2025 1:14 AM IST

കട്ടപ്പന :സ്വകാര്യവ്യക്തി മതിൽ കെട്ടിയടച്ചതോടെ വെള്ളക്കെട്ട് രൂപപ്പെട്ട് ആഴങ്കാലാ വട്ടപ്പതാൽ റോഡിൽ യാത്ര ദുഷ്‌ക്കരമായി. വട്ടപ്പതാൽ കവലയ്ക്ക് സമീപമാണ് റോഡിൽ നിന്നുള്ള വെള്ളമൊഴുക്ക് തടഞ്ഞ് സ്വകാര്യ വ്യക്തി മതിൽ കെട്ടിയത്. ഇതോടെ 10 മീറ്ററോളം ദൂരത്തിൽ അഴുക്കു വെള്ളം റോഡിൽ കെട്ടിനിൽക്കുകയാണ്. ഇതുകാരണം അങ്കണവാടി കുട്ടികളും, സ്ത്രീകളും ഉൾപ്പെടെയുള്ളവരുടെ യാത്ര ബുദ്ധിമുട്ടിലായി. 400 ഓളം കുടുംബങ്ങൾക്ക് വാഗമണ്ണിൽ എത്താനുള്ള പാതയിലാണ് വെള്ളക്കെട്ട് തടസം സൃഷ്ടിക്കുന്നത്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പുശേഖരണം നടത്തി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല.അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ പഞ്ചായത്തിന് മുന്നിൽ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.