ബൈബിൾ സംഗീതക്കച്ചേരി

Wednesday 18 June 2025 12:00 AM IST
ഒല്ലൂർ പള്ളിയിൽ തിന്നുനാളിനോടനുബന്ധിച്ചു പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കൽ അവതരിപ്പിച്ച സംഗീത കച്ചേരി.

ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് പാടുംപാതിരി ഡോ. പോൾ പൂവത്തിങ്കലിന്റെ നേതൃത്വത്തിൽ ബൈബിൾ സംഗീതക്കച്ചേരി നടത്തി. പ്രൊഫ.അബ്ദുൾ അസീസ് (വയലിൻ), ഗുരുവായൂർ സനോജ് (മൃദംഗം), വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് (ഘടം) എന്നിവർ പശ്ചാത്തലസംഗീതമൊരുക്കി. വികാരി ഫാ. വർഗീസ് കൂത്തൂരും ട്രസ്റ്റി സെബി വല്ലച്ചിറക്കാരനും ഫാ. പൂവത്തിങ്കലിന് പൊന്നാടയും ഉപഹാരവും സമ്മാനിച്ചു. വേലൂർ അർണോസ് അക്കാഡമി ഡയറക്ടർ ഡോ. ജോർജ് തേനാടിക്കുളത്തിന്റെ പ്രഭാഷണവും നടന്നു. തിരുനാൾ കുർബാനയ്ക്ക് ഫാ. ആന്റണി നമ്പളം മുഖ്യകാർമ്മികത്വം വഹിച്ചു. വചനസന്ദേശം ഡോ. ആന്റണി തട്ടാശ്ശേരി നടത്തി. പ്രദക്ഷിണത്തിന് വികാരി ഫാ. വർഗീസ് കൂത്തൂർ കാർമ്മികത്വം വഹിച്ചു.