കസ്റ്റഡി അപേക്ഷ; തീരുമാനം ഇന്ന്

Wednesday 18 June 2025 12:00 AM IST

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ ബാഗിൽ വ്യാജ എൽ.എസ്.ഡി സ്റ്റാമ്പ് വച്ച് കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം. കേസിന്റെ ചുരുളഴിക്കുന്നതിന് ഷീലയുടെ മരുമകളുടെ സഹോദരി കൂടിയായ ലിവിയയെ വിശദമായി ചോദ്യം ചെയ്യണമെന്ന് ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ കൂടിയായ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ.രാജുവിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന ലിവിയ മുംബയ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി ഇപ്പോൾ വിയ്യൂരിലെ വനിതാ ജയിലിലാണ്.