വധൂവരന്മാർക്കായി സംഗമം 24ന്

Wednesday 18 June 2025 12:00 AM IST

തൃശൂർ: ഭിന്നശേഷി വധൂവരന്മാരെ കണ്ടെത്തുന്നതിന് തണൽമരം ഫൗണ്ടേഷൻ 24ന് ടൗൺഹാളിൽ സംഗമം നടത്തും. പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷി എന്നിവ തെളിയിക്കുന്നതും തൊഴിൽ സംബന്ധിയായ രേഖകളും ഉൾപ്പെടെ രക്ഷിതാക്കൾ സഹിതം എത്തണം. സ്‌പോട് രജിസ്‌ട്രേഷനും സൗകര്യമുണ്ട്. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംഗമം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ.വർഗീസ്, ജില്ലാ സാമൂഹിക നീതി ഓഫീസർ കെ.ആർ.പ്രദീപൻ തുടങ്ങിയവരും പങ്കെടുക്കുമെന്ന് ഭാരവാഹികളായ മുസ്തഫ താനൂർ, സാബിറ തൃശൂർ, സുമതി ബാബുക്കുട്ടൻ, ഷമീർ മേത്തർ, കെ.ബി.രതീഷ് കുമാർ എന്നിവർ പറഞ്ഞു. രജിസ്‌ട്രേഷൻ സൗജന്യം. ഫോൺ: 9961324058.