രക്തദാതാക്കളുടെ ദിനം ആചരിച്ചു
Wednesday 18 June 2025 12:00 AM IST
തൃശൂർ: ജനറൽ ആശുപത്രിയിൽ ലോക രക്തദാതാക്കളുടെ ദിനം ഡെപ്യൂട്ടി മേയർ എം.എൽ.റോസി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ അദ്ധ്യക്ഷനായി. ഡി.എം.ഒ: ഡോ. ടി.പി.ശ്രീദേവി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ, ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. അജയ് രാജൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി. എച്ച്.ഡി.എഫ്.സി ബാങ്ക് മാനേജർ പി.അജിതൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലഡ് ബാങ്ക് ഇൻചാർജ് ഓഫീസർ ഡോ. ജി.ലക്ഷ്മി, ഡോ. ഐ.ശ്രീദേവി തുടങ്ങിയർ സന്ദേശം നൽകി. ജി.എച്ച് തൃശൂർ ആർ.എം.ഒ: ഡോ. നോബിൾ ജെ.തൈക്കാട്ടിൽ, എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനക്കൽ സ്വാഗതവും സെക്രട്ടറി എ.ജെ.ടോണി നന്ദിയും പറഞ്ഞു.